ചെലവൂർ സി എം എം ഗുരുക്കൾ ഷാഫിദവാ ഖാന ആയുർവേദിക് വെൽനസ്സ് സെൻ്റെർ ആദ്യ ബ്രാഞ്ച് കുന്ദമംഗലം മെഡിമാളിൽ ഇ.ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം എൽ എ , കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, വ്യപാര വ്യവസായിഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി.കെ.ബാപ്പു ഹാജി, സെക്രട്ടറി എം.ബാബുമോൻ. ഇഖ്റ ഹോസ്പിറ്റൽ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. പി സി അൻവർ , അധ്യാപക ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻസൂര്യ ഗഫൂർ, ഷാഫി ദവാ ഖാന ചെയർമാൻ ഡോ. സഹീർ അലി, ജനറൽ മാനേജർ എ.മൂസഹാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സന്നിഹിതരായി.