വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യുറോ കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തിന് കീഴിലെ ഉദ്യോഗസ്ഥർക്കും മെമ്പർമ്മാർക്കും ബോധവത്കരണ ക്ലാസ് നടന്നു.കുന്ദമംഗലം രാജീവ് ഗാന്ധി സേവാഘർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിജിലൻസ് ഡിവൈഎസ്പി സുനിൽ കുമാർ,വിഷയം അവതരിപ്പിച്ചു.ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി,വൈസ് പ്രസിഡന്റ് മുംതാസ് അമീർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നദീറ,മാവൂർ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്, കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സരിത,വിവിധ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,സർക്കാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.സർക്കാർ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ ജനപ്രതിനിധികൾ ജാഗ്രത പാലിക്കുക എന്നതാണ് പരിപാടിയുടെ ലക്‌ഷ്യം