Local News

പച്ചപ്പും ഹരിതാഭവും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും; അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മലബാറിന്റെ പ്രധാന ടൂറിസ്ററ് കേന്ദ്രമായി കക്കാടം പൊയിൽ

സിബ്ഗത്തുള്ള കുന്ദമംഗലം

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മലബാറിന്റെ പ്രധാന ടൂറിസ്ററ് കേന്ദ്രങ്ങളിൽ ഒന്നാണ് കക്കാടം പൊയിൽ. ഇവിടുത്തെ തണുത്ത കാലാവസ്ഥ ആസ്വദിക്കാനും കണ്ണഞ്ചിപ്പിക്കുന്ന നഗര കാഴ്ചകളിൽനിന്നും തിരക്കിൽ നിന്നും മാറിനിൽക്കാനും മറ്റുമായി ആഭ്യന്തര സഞ്ചാരികൾ ആശ്രയിക്കുന്ന പ്രധാനഇടമായി കക്കാടംപൊയിൽ മാറിയിരിക്കുന്നു.

പര്യവേക്ഷണം ചെയ്യപ്പെടാതിരുന്ന ഈ മലയോരഗ്രാമം നിബിഡമായകാടുകളാലും, മൂടൽമഞ്ഞ് നിറഞ്ഞ മലനിരകളാലും, ആളൊഴിഞ്ഞ നാടൻ പാതയോരങ്ങളാലും, മലിനീകരിക്കപ്പെടാത്ത വെള്ളച്ചാട്ടങ്ങളാലും മനോഹരവും സന്ദർശനയോഗ്യവുമാകുന്നു.
വിനോദസഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ചാലിയാർ, കൂടരഞ്ഞി, ഓർക്ക്യട്ടിരി പഞ്ചായത്തുകൾ ഉത്സാഹത്തോടെ ശ്രമം തുടങ്ങിക്കഴിഞ്ഞു.

പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ട കക്കാടംപൊയിൽ പ്രകൃതിരമണീയമായ സ്ഥലങ്ങളാലും, പച്ച പുതച്ച മലനിരകളാലും, തിളങ്ങുന്ന അരുവികളാലും നിറഞ്ഞതാണ്. തണുത്ത കാലാവസ്ഥയുള്ള കക്കാടംപൊയിലിന്റെ പ്രകൃതിദൃശ്യങ്ങൾ വിനോദസഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ശ്രദ്ധ ആകർഷിക്കുന്നു.

മലപ്പുറം ജില്ലയിലെ ചാലിയാർ, ഓർക്യട്ടീരി പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമായി ഈ ഗ്രാമം വ്യാപിച്ചുകിടക്കുന്നു. കോടമഞ്ഞുള്ള പർവതശിഖരങ്ങളും സമൃദ്ധമായ പച്ചപ്പും കക്കാടംപൊയിലിനെ ‘മിനി ഗവി’ എന്നു വിശേഷിപ്പിക്കാനും കാലാവസ്ഥ മലബാറിന്റെ മൂന്നാർ എന്ന് വിശേഷിപ്പിക്കാനും സഞ്ചാരികളെ പ്രേരിപ്പിക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് 2200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ വർഷം മുഴുവനും തണുത്ത കാലാവസ്ഥയാണ്. കോഴിപ്പാറ വെള്ളച്ചാട്ടവും പഴശ്ശി ഗുഹയും ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ആനകളും കടുവകളും പക്ഷികളും തേനീച്ചകളും ചിത്രശലഭങ്ങളും കക്കാടംപൊയിലിനെ ചുറ്റിപ്പറ്റിയുള്ള വനഭൂമിയുടെ ഉള്ളറകളിൽ വിഹരിക്കുന്ന ഒരു നിധിശേഖരമായി വന്യജീവി പ്രേമികൾ വിലയിരുത്തുന്നു.

നിലമ്പൂരിൽ നിന്ന് ഏകദേശം 24 കിലോമീറ്ററും കോഴിക്കോട് നിന്ന് 50 കിലോമീറ്ററും അകലെയാണ് കക്കാടംപൊയിൽ. നിലമ്പൂരിൽ നിന്നും അകമ്പാടം വഴി കക്കാടംപൊയിലിൽ എളുപ്പത്തിൽ എത്തിച്ചേരാം; കോഴിക്കോട് നിന്നും വരുന്നവർക്ക് കുന്നമംഗലം, മുക്കം, കൂടരഞ്ഞി, കൂമ്പാറ വഴി സ്വന്തം വാഹനത്തിൽ എളുപ്പത്തിൽ എത്തിപ്പെടാം. എന്നാൽ ബസ്സിൽ വരുന്നവർക്കു തിരുവമ്പാടി വഴി വരുന്നതായിരിക്കാം പെട്ടന്ന് ബസ്സ് ലഭിക്കാൻ സൗകര്യപ്പെടുക.
ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ഈ റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.

ഇവിടുത്തെ ഭൂരിഭാഗം ജനവിഭാഗങ്ങളുടെയും പ്രധാന വരുമാന മാർഗ്ഗം കൃഷിയായിരുന്നു. വാഴ, റബ്ബർ, കാപ്പി, ഏലം, കൊക്ക, കുരുമുളക്, തെങ്ങ്, അടക്ക എന്നിവ ഈ മേഖലയിൽ കൃഷി ചെയ്യുന്ന പ്രധാന നാണ്യവിളകളായിരുന്നു. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ തികച്ചും പുതുമുഖമായ കക്കാടംപൊയിൽ ഒരു വളർന്നുവരുന്ന ഹോട്ട്‌സ്‌പോട്ടായി മാറിക്കഴിഞ്ഞു. ഈ പ്രദേശത്തെ നാനാ
തുറകളിലുള്ള ജനവിഭാഗങ്ങളും ടൂറിസ്റ്റുകളെ വരവേൽക്കാൻ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി സന്നദ്ധരായിക്കഴിഞ്ഞു.

കോഴിപ്പാറ വെള്ളച്ചാട്ടം

കക്കാടംപൊയിൽ അങ്ങാടിയിൽ
നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ കുറുവൻ നദിയിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിൽ സന്ദർശകർക്കായി വനംവകുപ്പ് പ്രവേശന കവാടം ഒരുക്കിയിട്ടുണ്ട്. തല ഒന്നിന് 20 രൂപ നിരക്കിൽ ടിക്കറ്റ് വാങ്ങാം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ടൂറിസ്റ്റ് ഗൈഡുകൾ ലഭ്യമാണ്.

പഴശ്ശി ഗുഹ

കക്കാടംപൊയിലിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ നായാടം പൊയിൽ എന്ന സ്ഥലത്താണ് പ്രസിദ്ധമായ പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത്. കാടുകൾക്കിടയിലൂടെയുള്ള രണ്ട് കിലോമീറ്റർ യാത്ര നിങ്ങളെ ഗുഹയിലേക്ക് കൊണ്ടുപോകും. വയനാട്ടിൽ നിന്ന് നിലമ്പൂരിലേക്കുള്ള പഴശ്ശിയുടെ യാത്രകളിൽ ഈ ഗുഹ വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ പഴശ്ശിരാജ ഈ ഗുഹയെ ഒരു ഒളിത്താവളമായി ഉപയോഗിച്ചതായി ചരിത്രകാരന്മാർ പറയുന്നുണ്ട്. ഈ പ്രദേശത്തെ ഗോത്രവർഗ്ഗക്കാർ ഇന്നും പഴശ്ശിയുടെയുടെ ബഹുമാനാർത്ഥം വാർഷിക ഉത്സവം ആഘോഷിക്കുന്നു. നിരവധി പുൽമേടുകളുള്ള ഈ കുന്ന് ഒരു മികച്ച വ്യൂ പോയിന്റാണ്, ഒപ്പം ഒഴുകുന്ന നദിയാൽ നിറഞ്ഞ പന്തിരായിരം വനത്തിന്റെ മനോഹരമായ കാഴ്ചയും പ്രദാനം ചെയ്യുന്നു.

എങ്ങനെ എത്തിച്ചേരാം

കെഎസ്ആർടിസി ബസുകൾ മാത്രമാണ് ഈ മേഖലയിൽ സർവീസ് നടത്തുന്നത്. നിലമ്പൂർ, കോഴിക്കോട്, തിരുവമ്പാടി എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന ബസുകൾ കക്കാടംപൊയിലിലേക്ക് സർവീസ് നടത്തുന്നുണ്ട്. കക്കാടംപൊയിലിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ അകലെ നിലമ്പൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

ട്രെക്കിംഗിനും, റോക്ക് ക്‌ളൈമ്പിഗിനും നീന്തലിനും കൂടി അനുയോജ്യമായ സ്ഥലമാണിത്. അതിമനോഹരമായ ഈ ലക്ഷ്യസ്ഥാനം പര്യവേക്ഷണം ചെയ്യാൻ ഇഷ്ടപ്പെടുന്ന സാഹസിക പ്രേമികൾക്ക് ഇഷ്ടപെടും.

തേക്ക് മ്യൂസിയം
ലോകത്തിലെ ആദ്യകാല തോട്ടങ്ങളുടെ ആസ്ഥാനവും മികച്ച തേക്കിന്റെ പര്യായവുമാണ് നിലമ്പൂർ. നിലബ്ബൂർ തേക്ക് തോട്ടങ്ങൾ 19 നൂറ്റാണ്ട് മുതൽ കപ്പൽ നിർമ്മാണത്തിനും കാബിനറ്റ് നിർമ്മാണത്തിനും ഉപയോഗിക്കുന്ന ഗുണനിലവാരമുള്ള തടികൾക്ക് പ്രശസ്തമാണ്. ലോകത്തിലെ
ഏറ്റവും പഴക്കമുള്ളതും വണ്ണം കൂടിയതുമായ തേക്കിൻ മരം കാണാൻ നിരവധി സഞ്ചാരികളാണ് ദിവസവും ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കക്കാടംപൊയിലിൽ നിന്നും 27 കിലോമീറ്റർ യാത്ര ചെയ്താൽ തേക്ക്മ്യുസിയത്തിൽ എത്താം വഴിക്ക് ആഢ്യൻപറ വെള്ളച്ചാട്ടവും കാണാം.

ആഢ്യൻപാറ വെള്ളച്ചാട്ടം

കക്കാടംപൊയിലിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ നിലമ്പൂർ താലൂക്കിലെ കുറുമ്പലങ്ങോട് ഗ്രാമത്തിലാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. സമൃദ്ധമായ ഹരിത വനങ്ങൾക്ക് നടുവിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സീസണിൽ ഇവിടം സന്ദർശിക്കുന്ന നിരവധി ദേശാടന പക്ഷികൾ ഉണ്ട്. ആഢ്യൻപാറ വെള്ളച്ചാട്ടം നീന്തലിനും ട്രെക്കിംഗിനും അനുയോജ്യമായ സ്ഥലമാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിലുള്ള ഹൈഡ്രോ പവർ പ്രൊജക്ടറ്റും ഇവിടെയുണ്ട്.

സഞ്ചാരികൾക്ക് വേണ്ട താമസ സൗകര്യം

40 ൽ പരം വരുന്ന ഹോംസ്റ്റേ കൾ, സർവീസ്ഡ് വില്ലകൾ, റിസോർട്ടുകൾ ഇവിടെ ഒരുങ്ങി കഴിഞ്ഞു. നിരവധി റിസോർട്ടുകളുടെ നിർമാണപ്രവർത്തനം ധ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിക്ക് അനുയോജ്യമായി പരിസ്ഥിതിക്ക് കോട്ടങ്ങൾവരുത്താതെ ഭൂഘടനയെ തനിമയിൽ നിലനിർത്തി 10 ഏക്കറിൽ നിർമ്മിച്ചെടുത്ത Sattva, the awakening garden എന്ന റിസോർട് അതിന്റെ പേര് അന്നൊർഥമാക്കുന്നത്പോലെ തന്നെ ഒരു ഉണർവിന്റെ ഉദ്യാനമാകുന്നു. ഒരു ബഡ്ജറ്റ് സ്റ്റാർ റിസോർട്ടിന്റെ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഈ റിസോർട് ഫാമിലി ടൂറിനും കൂട്ടായ്മക്കും കോൺഫെറെൻസിനും തികച്ചും അനുയോജ്യമാകുന്നു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!