Entertainment News

സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിൽ;ഒടിടി പ്ലാറ്റ്ഫോമിൽ നൽകിയാൽ വ്യവസായം തകരുമെന്നും സജി ചെറിയാൻ

സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തിയേറ്ററിലെന്ന് സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ.സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിൽ നൽകിയാൽ വ്യവസായം തകരുമെന്നും തീയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒ ടി ടി യെ ആശ്രയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിയേറ്റർ ഉടമകളുമായി നടത്തിയ ചർച്ചയിൽ ഉയർന്ന ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ്, ധനവകുപ്പ്, തദ്ദേശം, ആരോഗ്യം എന്നീ നാല് വകുപ്പുമായി ചർച്ച വേണ്ടി വരും. അതിനായി നവംബർ രണ്ടാം തിയതി വകുപ്പ് മന്ത്രിമാരുമായി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് മലയാള സിനിമകളുടെ തീയറ്റര്‍ റിലീസ് ഇന്നുമുതല്‍ ആരംഭിക്കും. റിലീസിംഗ് സംബന്ധിച്ച ആശങ്കകള്‍ക്ക് ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹാരമായതോടെയാണ് മലയാള സിനിമകള്‍ തീയറ്ററിലെത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!