കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ പോരുകോഴി വകവരുത്തി. ഫിലിപ്പീന്‍സിലെ വടക്കന്‍ സമാറയിലെ മന്റുഗാങ് ഗ്രാമത്തിലാണ് സംഭവം. അനധികൃതമായി കോഴിപ്പോര് നടക്കുന്നതറിഞ്ഞെത്തിയ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥനാണ് പൂവന്‍ കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സാന്‍ ജോസ് മുന്‍സിപ്പല്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജായ് ലഫ്. ബൊലക് ആണ് കൊല്ലപ്പെട്ടത്.
പോരിനായി കോഴിയുടെ കാലില്‍ ഘടിപ്പിച്ച ബ്ലേഡ് കൊണ്ട് പോലീസുകാരന് പരിക്കേല്‍ക്കുകയായിരുന്നു. ഇടതു തുടയില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ കാലിലെ പ്രധാന രക്തക്കുഴല്‍ മുറിഞ്ഞുപോവുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫിലിപ്പീന്‍സില്‍ കോഴിപ്പോര് നിയമവിധേയമാണ്. എന്നാല്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിപ്പോര് അവിടെ നിരോധിച്ചിരുന്നു. അതിനിടയിലാണ് കോഴിപ്പോര് നടത്തിയതും തടയുന്നതിനായി പോലീസ് സംഘം എത്തിയതും.