information National News

വായു മലിനീകരണം ഉണ്ടാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഓര്‍ഡിന്‍സ്; അഞ്ചുവര്‍ഷം തടവും ഒരു കോടി രൂപ പിഴയും ലഭിച്ചേക്കാം

On National Pollution Control Day, Delhi continues to fight apocalyptic air

രാജ്യം നേരിടുന്ന ഗുരുതരപ്രശ്‌നമായ വായു മലിനീകരണം തടയാന്‍ മലിനീകരണം സൃഷ്ടിക്കുന്നത് അഞ്ച് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ്. ബുധനാഴ്ച രാത്രി രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

രാജ്യ തലസ്ഥാനത്തും (എന്‍സിആര്‍) ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുമായി വായു ഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചു. 18 അംഗ കമ്മീഷന് നേതൃത്വം നല്‍കുന്നത് മുഴുവന്‍ സമയ ചെയര്‍പേഴ്‌സണാണ്. അദ്ദേഹം സര്‍ക്കാരിന്റെ സെക്രട്ടറിയോ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയോ ആയിരിക്കും.

കമ്മീഷനിലെ 18 അംഗങ്ങളില്‍ 10 പേര്‍ ബ്യൂറോക്രാറ്റുകളും മറ്റുള്ളവര്‍ ഈ മേഖലയിലെ വിദഗ്ധരും ആക്ടിവിസ്റ്റുകളും ആയിരിക്കണം. പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ മറ്റ് മൂന്ന് മന്ത്രിമാരും കാബിനറ്റ് സെക്രട്ടറിയും ഉണ്ടാകും. മൂന്ന് വര്‍ഷത്തേക്കുള്ള കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നത് ഇവരാകും.

വായു മലിനീകരണം നിരീക്ഷിക്കല്‍, നിയമങ്ങള്‍ നടപ്പിലാക്കല്‍, ഗവേഷണം എന്നീ മൂന്ന് മേഖലകളാണ് കമ്മീഷന്‍ പ്രധാനമായും പരിശോധിക്കേണ്ടത്. മൂന്ന് മേഖലകളിലേക്കും കമ്മീഷന്‍ ഉപസമിതികള്‍ രൂപീകരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!