News

അറിയിപ്പുകള്‍

എംപ്ലോയബിലിറ്റി സെന്റര്‍ വഴി എം.ബി.എ ക്കാര്‍ക്ക് അവസരം

ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുള്ള തസ്തികകളിലേക്ക് എം.ബി.എ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്ന് (ഒക്‌ടോബര്‍ 30) രാവിലെ 10.30 മണിയ്ക്ക് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതം രാവിലെ 10.30 ന് സെന്ററില്‍ എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370176.   

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

കൊയിലാണ്ടി ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്കല്‍ ഡീസല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടരെ നിയമിക്കും. ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍  ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഓട്ടോ മൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍  ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും എന്നിവ ഉളളവരായിരിക്കണം. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി ഒക്‌ടോബര്‍ 31  ന്  11 മണിക്ക് കൊയിലാണ്ടി ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍ : 0496-2631129.

ടെന്‍ഡര്‍ ക്ഷണിച്ചു

കുന്ദമംഗലം ഐ.സി.ഡി.എസ് കാര്യാലയത്തിനു കീഴിലെ 184 അങ്കണവാടികളിലേക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ. ഫോണ്‍ – 0495 2800682. 

ഹിന്ദി ടീച്ചേഴ്‌സ് ട്രെയിനിംഗിന് അപേക്ഷിക്കാം

കേരള സര്‍ക്കാരിന്റെ ഹിന്ദി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന് പ്ലസ് ടു 50 ശതമാനം മാര്‍ക്കില്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷം ദൈര്‍ഘ്യമുളള കോഴ്‌സാണ്. അപേക്ഷകര്‍ 35 വയസ്സിന് താഴെയുളളവര്‍ ആയിരിക്കണം. വിലാസം: പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട – 0473 4226028, 9446321496.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!