Trending

അറിയിപ്പുകൾ

ബി.ടെക്ക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. ഈ കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ “Confirm” ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം. ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം / ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ മൂന്നിനു വൈകിട്ടു നാലു വരെ പ്രവേശ പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഒക്ടോബർ മൂന്നിനു വൈകിട്ടു നാലു വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അഞ്ചിന് രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

ബി.ഡി.എസ്: ഒഴിവുള്ള സീറ്റിൽ പ്രവേശനം

2023-24 അധ്യയന വർഷത്തെ ബി.ഡി.എസ് കോഴിസിലേക്കുള്ള ഒന്നാം റൗണ്ട് സ്ട്രേ വേക്കൻസി ഫില്ലിംഗിനുശേഷം ഒഴിവ് വന്ന സർക്കാർ, സ്വാശ്രയ ദന്തൽ കോളജുകളിലെ ബി.ഡി.എസ് സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ നൽകുന്ന യോഗ്യതാ ലിസ്റ്റുകൾ അനുസരിച്ച് അതാത് കോളജുകളിൽ നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റ്/സാധ്യതാ ലിസ്റ്റ്/Eligibility list എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ളതും നിലവിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർഥികൾ, അഡ്മിഷൻ ആഗ്രഹിക്കുന്ന പക്ഷം സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് അതത് കോളജുകളിൽ ബന്ധപ്പെടാം. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. വിശദമായ വിജ്ഞാപനത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരിക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in സന്ദർശിക്കുക.

പി.ജി നഴ്‌സിങ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

2023-24 അധ്യയന വർഷത്തെ പി.ജി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും, പ്രൊവിഷണൽ കാറ്റഗറി ലിസ്റ്റും പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.

എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷൻ പുതുക്കണം

സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്എസ്എസ്ടി സ്ഥിരം ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ സെപ്റ്റംബർ 30ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ എറണാകുളം പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ നേരിട്ടോ ദൂതൻ മുഖേനയോ പുതുക്കേണ്ടതാണ്. ഫോൺ: 0484 2312944 വെബ്‌സൈറ്റ്: https://employment.kerala.gov.in/

അറിയിപ്പുകൾ

പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് സീറ്റൊഴിവ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കോഴിക്കോട് ഉപകേന്ദ്രത്തിൽ നടത്തുന്ന ഒരു വർഷത്തെ പി.എസ്.സി അംഗീകൃത സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം. കൂടാതെ, ഒരു വർഷത്തെ പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ-പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് എന്നിവയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
പട്ടികജാതി/ പട്ടികവർഗ/ മറ്റ് അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്‌സിന് ചേരാനാഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനിൽ ഹാജരാകേണ്ടതാണ്. ഫോൺ : 0495 2723666, 0495 2356591, 9778751339

ക്യാമ്പ് സിറ്റിംഗ്

കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ എ ജി സതീഷ് കുമാർ (ജില്ലാ ജഡ്ജ്) ഒക്ടോബർ 20ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

ടെണ്ടർ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിന്റെ കീഴിലെ വടകര ശിശു വികസന പദ്ധതി ഓഫീസിന് നവംബർ മുതൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്‌സി പെർമിറ്റുളള വാഹനം (ജീപ്പ്/ കാർ) വാടകക്ക് എടുക്കാൻ മത്സരാടിസ്ഥാനത്തിൽ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ഒക്ടോബർ 13ന് രണ്ട് മണി വരെ സ്വീകരിക്കുമെന്ന് വടകര ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.. ഫോൺ: 0496 2501822

ഖാദി സിൽക്ക് ഫെസ്റ്റ് ശനിയാഴ്ച മുതൽ

ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഖാദി സിൽക്ക് വസ്ത്രങ്ങളുടെ പ്രത്യേക പ്രദർശന വിപണന മേള കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് എതിർവശത്തുള്ള പോലീസ് ക്ലബ് ഹാളിൽ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെ നടത്തുന്നു. ഖാദി സിൽക്ക് വസ്ത്രങ്ങളുടെയും ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരണം മേളയിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള തനത് സിൽക്ക് സാരികളുടെ സിൽക്ക് വസ്ത്രങ്ങളും പ്രത്യേക റിബേറ്റിൽ മേളയിൽ ലഭിക്കും. ഖാദി വസ്ത്രങ്ങൾക്ക് 30% റിബേറ്റും സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ഒരുക്കിയതായി പ്രോജക്ട് ഓഫീസർ അറിയിച്ചു.

ജനറൽ നഴ്‌സിംഗ് ഇന്റർവ്യു ആറിന്

കോഴിക്കോട് ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ 2023 അധ്യയന വർഷത്തിലെ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് താൽക്കാലികമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇന്റർവ്യു ഒക്ടോബർ ആറിന് നടക്കും. മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഹാജരാവണം. ഇതിന് പുറമെ ഹാജരാവേണ്ടവർ: പെൺകുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റിൽ 100 വരെ, ആൺകുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റിൽ 45 വരെ, റിസർവേഷൻ മെറിറ്റ് ലിസ്റ്റിൽ എല്ലാവരും, പെൺകുട്ടികളുടെ എസ്.സി വെയിറ്റിംഗ് ലിസ്റ്റിൽ 25 വരെ, എസ്.ടി വെയിറ്റിംഗ് ലിസ്റ്റിൽ 10 വരെ, മുസ്ലീം വെയിറ്റിംഗ് ലിസ്റ്റിൽ 32 വരെ, ഈഴവ വെയിറ്റിംഗ് ലിസ്റ്റിൽ 30 വരെ, ഇ ഡബ്ല്യു എസ് വെയിറ്റിംഗ് ലിസ്റ്റിൽ 30 വരെ, വിശ്വകർമ വെയിറ്റിംഗ് ലിസ്റ്റിൽ 10 വരെ, ഒ ബി എച്ച് വെയിറ്റിംഗ് ലിസ്റ്റിൽ അഞ്ച് വരെ, ധീവര വെയ്റ്റിംഗ് ലിസ്റ്റിൽ 10 വരെ, ഒ ഇ സി വെയിറ്റിംഗ് ലിസ്റ്റിൽ ആറ് വരെ, ആൺകുട്ടികളുടെ വെയിറ്റിംഗ് എസ്.സി വെയിറ്റിംഗ് ലിസ്റ്റിൽ അഞ്ച് വരെ. ഇവർ ഇന്റർവ്യുവിനും കായികക്ഷമതാ പരിശോധനക്കുമായി ആവശ്യപ്പെട്ട രേഖകളുടെ അസലുമായി ഒക്ടോബർ ആറിന് രാവിലെ ഒമ്പത് മണിക്ക് പ്രിൻസിപ്പൽ ഇൻചാർജ്, ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗ് മുമ്പാകെ ഹാജരാകേണ്ടതാണ്.

ക്വട്ടേഷൻ ക്ഷണിച്ചു

വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിലെ ജി, ജെ ബ്ലോക്കുകളിലെ മാറ്റിയ 2775.94 ചതുരശ്ര മീറ്ററിലുള്ള ഏകദേശം 450 പഴയ അലൂമിനിയം ഷീറ്റുകൾ ക്വട്ടേഷൻ മുഖേന വിൽപ്പന നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട തീയതി ഒക്ടോബർ 11 ന് രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രവുമായി ബന്ധപ്പെടാം.

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിന്റെ അധികാരപരിധിയിൽ വരുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഭക്ഷ്യസുരക്ഷാ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതിലേയ്ക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് മത്സരാടിസ്ഥാനത്തിൽ ടെണ്ടർ ക്ഷണിച്ചു. നവംബർ ഏഴിന് വൈകീട്ട് നാല് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0495 2724300, 8943346197

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!