Entertainment

കിടിലൻ ലുക്കിൽ കോഡിയാക് എസ് യു വി; ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

ഒക്ടോബർ നാലിന് വിപണിയിലെത്തുന്ന കോഡിയാക് എസ്‌യുവിയുടെ കൂടുതൽ വിശദാംശങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് സ്‌കോഡ. നിലവിലെ മോഡലിനേക്കാളും നീളം കൂടുതലാണെങ്കിലും വാഹനത്തിന്റെ ഉയരവും വീതിയും വീൽബേസും മാറ്റമില്ലാതെ തുടരുകയാണ്. പുതിയ കോഡിയാക് ഒന്നിലേറെ പവർട്രെയിൻ ഓപ്ഷനുകളുമായാണ് എത്തുന്നത് . 5 സീറ്റർ 7 സീറ്റർ ഓപ്ഷനുകളിലാണ് കോഡിയാക് പുറത്തിറക്കുക. രണ്ടാം തലമുറ സ്പ്ലിറ്റ് എൽഇഡി മെട്രിക്‌സ് ഹെഡ്‌ലാംപാണ് മുന്നിൽ. 17 ഇഞ്ച് മുതൽ 20 ഇഞ്ചു വരെയുള്ള നാലു വ്യത്യസ്ത വലിപ്പങ്ങളിലുള്ള ചക്രങ്ങളിൽ ഏതു വേണമെന്ന് തെരഞ്ഞെടുക്കാനാവും. പെട്രോൾ, ഡീസൽ, PHEV പവർട്രെയിനുകളിലാണ് സ്‌കോഡ കോഡിയാക് എത്തുന്നത്. രണ്ട് പെട്രോൾ എൻജിനുകൾ. ചെറിയ ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുന്ന 1.5 ലീറ്റർ ടിഎസ്‌ഐ എൻജിനാണ് ആദ്യത്തേത്. രണ്ടാമത്തെ 2.0 ലീറ്റർ ടിഎസ്‌ഐ എൻജിൻ ഫോർവീൽ ഡ്രൈവിനെ പിന്തുണക്കുന്നതാണ്.
ഡീസലിൽ രണ്ട് എൻജിൻ ഓപ്ഷനുണ്ട്. 2.0 ലീറ്റർ ടിഡിഐ എൻജിനിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർ ബോക്‌സ്. ഈ എൻജിനിൽ 150 hp കരുത്തുള്ള മോഡലും 193hpയുടെ പെർഫോമെൻസ് എഡിഷനും സ്‌കോഡ പുറത്തിറക്കുന്നു. പെർഫോമെൻസ് എഡിഷനിൽ ഫോർവീൽ ഡ്രൈവുമുണ്ട്. മൂന്നാമത്തെ പവർട്രെയിൻ ഹെബ്രിഡാണ്. 1.5 ലീറ്റർ ടിഎസ്‌ഐ എൻജിനൊപ്പം 204hp കരുത്തുള്ള 25.7kWh ബാറ്ററിയുമാണ് വാഹനത്തിലുണ്ടാവുക. 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ ഗിയർബോക്‌സാണ് ഹൈബ്രിഡിലുള്ളത്. വൈദ്യുതിയിൽ മാത്രം 100 കിലോമീറ്ററിലേറെ സഞ്ചരിക്കാമെന്നതാണ് ഹൈബ്രിഡിന്റെ മികവ്. സ്‌കോഡയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ജന്മനാടായ ചെക് റിപബ്ലിക്കും കഴിഞ്ഞാൽ സ്‌കോഡയുടെ ഏറ്റവും മികച്ച വിപണി ഇന്ത്യയിലേതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!