മാർവലിൻ്റെ സൂപ്പർ ഹീറോ കഥാപാത്രം സ്പൈഡർമാനുവേണ്ടി താൻ ഓഡിഷനിൽ പങ്കെടുത്തു എന്ന് ബോളിവുഡ് നടൻ ടൈഗർ ഷ്രോഫ്.സിനിമയിലെ സ്റ്റണ്ട് രംഗങ്ങളെല്ലാം സ്വയം ചെയ്യാനാകുമെന്നും അതിനാൽ വിഎഫ്എക്‌സിന്റെ പണം ലാഭിക്കാനാകുമെന്നും നിർമ്മാതാക്കളോട് താൻ പറഞ്ഞു. കണക്ട് എഫ്എം കാനഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.ബ്രൂസ് ലീയെപ്പോലെയോ ജാക്കി ചാനെപ്പോലെയോ ഒരു ഗ്ലോബൽ സൂപ്പർ സ്റ്റാർ ആകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ടൈഗർ ഷ്രോഫ് പറഞ്ഞു.ഹോളിവുഡിൽ ഒരുപാട് മഹാന്മാരായ ആളുകളെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. എൻ്റെ പ്രകടനങ്ങൾ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജാക്കിചാനു ശേഷം ഒരു ക്രോസോവർ ആക്ഷൻ ഹീറോ ഉണ്ടായിട്ടില്ല. ഞാൻ സ്പൈഡർമാനു വേണ്ടിയുള്ള ഓഡിഷനിൽ പങ്കെടുത്തിരുന്നു. എൻ്റെ വിഡിയോകൾ ഞാൻ അവർക്ക് അയച്ചുനൽകി. അത് അവർക്ക് ഇഷ്ടമായി. സ്പൈഡർമാൻ ചെയ്യുന്നതിൽ പലതും എനിക്ക് ചെയ്യാനാവും. അതുകൊണ്ട് തന്നെ വിഎഫ്എക്സിനുള്ള ഭീമമായ പണം അവർക്ക് ലാഭിക്കാനാവുമെന്ന് ഞാൻ പറഞ്ഞു. ആ കഥാപാത്രം എനിക്ക് ലഭിക്കാൻ വളരെ സാധ്യതയുണ്ടായിരുന്നു.”- ടൈഗർ ഷ്രോഫ് പറയുന്നു.ഹോളിവുഡ് നടൻ ടോം ഹോളണ്ട് ആയിരുന്നു സ്പൈഡർമാനായി തെരഞ്ഞെടുക്കപ്പെട്ടത്.2017ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ ഹോം കമിങ്ങിന്റെ ഹിന്ദി പതിപ്പിൽ നടൻ ശബ്ദം നൽകിയിരുന്നു.
സ്പൈഡർമാൻ ചെയ്യുന്നതിൽ പലതും എനിക്ക് ചെയ്യാനാവും ഓഡിഷനിൽ പങ്കെടുത്തിരുന്നു;ടൈഗർ ഷ്‌റോഫ്
