കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.സോണിയ – അശോക് ഗെലോട്ട് കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് പ്രതികരണം.രാജസ്ഥാനിലുണ്ടായ സംഭവവികാസങ്ങളിൽ നിലവിലെ അധ്യക്ഷ സോണിയാ ഗാന്ധിയോട് മാപ്പുചോദിച്ചതായി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് ദിഗ് വിജയ് സിംഗും ശശി തരൂരും തമ്മിലായിരിക്കുമെന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രികൂടിയായ സിങ് ഇന്നാണ് നാമനിര്‍ദേശ പത്രിക വാങ്ങിയത്.നാളെ പത്രിക നൽകുമെന്ന് ദിഗ് വിജയ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.അധ്യക്ഷ തെരഞ്ഞെടുപ്പിനായി ശശി തരൂരും നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.ഒക്ടോബര്‍ 17-ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം വെള്ളിയാഴ്ചയാണ്. കേരളത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിലായിരുന്ന ദിഗ്വിജയ് സിങ് ബുധനാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തിയിരുന്നു
അധ്യക്ഷനാവാനില്ല സോണിയയോട് മാപ്പുപറഞ്ഞെന്ന് ഗെലോട്ട്;അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം തരൂരും ദിഗ്വിജയ് സിങ്ങും തമ്മില്‍
