‘ലൂസിഫർ’ സിനിമയുടെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ ട്രെയ്‍ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു ദിവസം കൊണ്ട് നാല് മില്യാൺലധികം കാഴ്ച്ചക്കാരുമായി ട്രെയ്‍ലറിന് വൻ സ്വീകാര്യത ലഭിക്കുമ്പോൾ മറ്റൊരു ട്രോൾ കൂടി വൈറലാവുകയാണ് ഇപ്പോൾ ലൂസിഫറിലെ മോഹൻലാലിന്റെ കാല് കൊണ്ടുള്ള മാസ് കിക്ക് സീനും അതേ ചിരഞ്ജീവിയുടെ സീനും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടാണ് പുതിയ ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.ലൂസിഫറിൽ മയില്‍വാഹനം എന്ന കഥാപാത്രത്തിന്റെ നെഞ്ചിൽ മോഹൻലാൽ ചവിട്ടുന്ന രംഗം ലൂസിഫർ പുറത്തിറങ്ങിയപ്പോൾ തന്നെ ശ്രദ്ധിക്കപെട്ടതാണ്.എന്നാൽ ഇത് ചിരഞ്ജീവിയും ചെയ്തിട്ടുണ്ട്. പക്ഷേ മോഹൻലാൽ ചെയ്തത് പോലെ അല്ലെന്ന് മാത്രം. ഈ സീനിന്റെ സ്ക്രീൻഷോട്ടുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സല്‍മാന്‍ ഖാന്‍ എത്തുന്നു. എന്നാൽ ഇതേ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കിൽ അവതരിപ്പിക്കുക.