ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചു. കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ 19 കാരി ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്നു. കേസിലെ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാല്‍സംഗത്തിന് ശേഷം കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെൺകുട്ടിയെ
സെപ്റ്റംബര്‍ 14 ന് യുപിയിലെ ഹത്റാസ് ജില്ലയില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു
ചെറുത്തുനിന്ന പെണ്‍കുട്ടിയെ കഴുത്തില്‍ ദുപ്പട്ട കൊണ്ട് മുറുക്കിയതിനെ തുടര്‍ന്ന് കുട്ടിയുടെ സ്പെനല്‍ കോഡിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ കാലുകളും കൈകളും തളരുകയും ചെയ്തു.
ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ഉന്നതജാതിക്കാരായ ചിലരാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ രാമു, സന്ദീപ്, ഇയാളുടെ അമ്മാവന് രവി, സുഹൃത്ത് ലവ് കുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

