നടന്‍ വിശാലും യുവനടി ധന്‍ഷികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇപ്പോഴിതാ രണ്ടുപേരും അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിശാലിന്റെ ജന്മദിനം കൂടിയായ ഇന്ന് വിവാഹനിശ്ചയം നടത്തുകയായിരുന്നു. ഇക്കാര്യം സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും അറിയിച്ചത്.
”ഈ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള എന്റെ പ്രിയപ്പെട്ടവരെ, എന്റെ ജന്മദിനത്തില്‍ ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി. ഇന്ന് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നെന്ന സന്തോഷവാര്‍ത്ത പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വളരെ അനുഗ്രഹീതനുമായി തോന്നുന്നു. എപ്പോഴും നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ഒപ്പമുണ്ടാകണം.” ലളിതമായ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിശാല്‍ പറഞ്ഞു.

