Trending

കന്യാസ്ത്രീകളുടെ അറസ്റ്റ്: നീതി ലഭിക്കുന്നത് വരെ അവർക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖർ, മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ല

ദില്ലി: നീതി ലഭിക്കുന്നത് വരെ അവർക്കൊപ്പം ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം വേണ്ടിവന്നാൽ താനും അവിടെ പോകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്.

കോൺഗ്രസ് സർക്കാരാണ് മതപരിവർത്തന വിരുദ്ധ നിയമം പാസാക്കിയത്. മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. ഛത്തീസ്ഗഡ് സർക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

ഏതു സമുദായമായാലും മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂ. മറ്റു പാർട്ടികൾ അവസരവാദ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്. അനൂപ് ആന്റണി അവിടെയെത്തി ചർച്ചകൾ നടത്തിയിട്ടുണ്ട്. ആദ്യം മനുഷ്യക്കടത്ത് മാത്രമാണ് ചുമത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രതികരിക്കുന്നത് അവരുടെ കാഴ്ചപ്പാടിൽ നിന്നാണ്. നിർബന്ധിത മതപരിവർത്തനം ഛത്തീസ്ഗഡിലെ ഒരു പ്രശ്നമാണ്.

ഇപ്പോഴത്തെ പരിഗണന കേസിൽ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കുക എന്നതാണ്. ബജ്രംഗ് ദൾ സ്വതന്ത്ര സംഘടനയാണ്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!