
കൊല്ലം: കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്നതാപ്രദർശനം.
കഴിഞ്ഞദിവസം രാത്രി 10.45-ഓടെയായിരുന്നു സംഭവം, യാത്രക്കാരന്റെ ലൈംഗികവൈകൃതം യുവതി മൊബൈല്‍ഫോണില്‍ പകർത്തുകയും ചെയ്തു.
ബസില്‍ പൊതുവെ ആളുകുറയുന്നു. യാത്ര തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചത്. സംഭവം കണ്ടതോടെ പാനിക്കായി. തുടർന്നാണ് മൊബൈലില്‍ ദൃശ്യം പകർത്തിയതെന്നും യുവതി പറഞ്ഞു.

