Trending

സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ല; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം. കോഴിക്കോട് പെരിങ്ങത്തൂരിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ചാണ് മർദ്ദനം.

ഓടിക്കൊണ്ടിരുന്ന ബസിൽ സ്ത്രീ യാത്രക്കാർ ഉൾപ്പെടെ ഉള്ളവരുടെ മുന്നിൽ വെച്ചാണ് ഒരു സംഘം അതി ക്രൂരമായി മർദിച്ചത്.തലശേരി – തൊട്ടിൽ പാലം റൂട്ടിലോടുന്ന ജഗനാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണു (27) നാണ് മർദനമേറ്റത്.

കുറ്റ്യാടി നിന്ന് തലശേരിയിലേക്കുള്ള യാത്രക്കിടെ കല്ലാച്ചിയിൽ നിന്ന് തൂണേരിയിലേക്ക് യാത്ര ചെയ്യാനെത്തിയ യുവതിയോട് കണ്ടക്ടർ പാസ് ചോദിച്ചിരുന്നു. ഈ വിഷയത്തിലാണ് ബസ് തലശ്ശേരി നിന്ന് മടങ്ങി കുറ്റ്യാടിയിലേക്ക് പോവുമ്പോൾ ഒരു സംഘം അക്രമിച്ചത്. സാരമായി പരിക്കേറ്റ കണ്ടക്ടർ തലശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!