Trending

മഞ്ജു വാര്യരുടെ ‘ഫൂട്ടേജിന്’ എ സര്‍ട്ടിഫിക്കറ്റ്; ഓഗസ്റ്റ് രണ്ടിന് തിയറ്ററിലേക്ക്

മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫൂട്ടേജ്. എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

മനോഹരമായ പോസ്റ്ററിനൊപ്പമാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. മരത്തിന്റെ വള്ളിയുടെ രൂപത്തിലാണ് പോസ്റ്ററില്‍ എ എഴുതിചേര്‍ത്തത്. മഞ്ജുവിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ വിശാഖ് നായരും ഗായത്രി അശോകും പോസ്റ്ററിലുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധനേടിയിരുന്നു. ത്രില്ലര്‍ ചിത്രമാണ് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!