കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
കൊല്ലത്തെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലേ ചെയിന്‍ മാനേജ്മെന്റ്് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിംഗ് (3 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകള്‍. വിശദവിവരങ്ങള്‍ക്ക് 9847452727 , 9567422755.
പഠനമുറി നിര്‍മ്മാണത്തിന് ധനസഹായം
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരും സര്‍ക്കാര്‍/എയ്ഡഡ്/സ്പെഷ്യല്‍/ടെക്നിക്കല്‍ സ്‌കൂളുകളില്‍ 8,9,10,11,12 ക്ലാസ്സുകളില്‍ കേരള സിലബസില്‍ പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിന് രക്ഷിതാക്കളില്‍ നിന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുളളവരായിരിക്കണം. അപേക്ഷകള്‍ ജാതി, വരുമാനം, നിലവിലുളള വീടിന്റെ വിസ്തൃതി സംബന്ധിച്ച സാക്ഷ്യപത്രം, കൈവശാവകാശം, പഠിക്കുന്ന സ്ഥാപന മേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവ സഹിതം ഓഗസ്റ്റ് 12ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 8547630149, 9895949486.
വിദ്യാഭ്യാസ ധനസഹായം
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരും ബിരുദ, ബിരുദാനന്തര കോഴ്സിന് പഠിക്കുന്നവരുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷ രേഖകള്‍ സഹിതം സെപ്തംബര്‍ 20ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും കോര്‍പ്പറേഷന്‍് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 8547630149, 9446392284.
കെല്‍ട്രോണില്‍ ആനിമേഷന്‍ കോഴ്സ്
കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ആനിമേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരം പാലക്കാട് മഞ്ഞക്കുളംറോഡിലെ കെല്‍ട്രോണ്‍ നോളേജ്സെന്ററില്‍ ലഭിക്കും. ഫോണ്‍- കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2504599, 8590605273.
പനിക്ക് ചികിത്സ തേടുന്നവരുടെ
വിവരം അറിയിക്കാൻ നിർദ്ദേശം
പനി ബാധിച്ച് ചികിത്സ തേടുന്ന രോഗികളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കി വിവരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ജില്ലാ കലക്ടർ നിർദ്ദേശം നൽകി. പനിക്ക് മരുന്നുകൾ വാങ്ങുന്നവരെ കുറിച്ചുള്ള വിവരം ഫാർമസികൾ പി.എച്ച്.സി കളെ അറിയിക്കണം. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാൻ പാടില്ല. ഇത് സംബന്ധിച്ച് സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഫാർമസികൾക്കും നോട്ടീസ് നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടിമാരെ ചുമതലപ്പെടുത്തി.
സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലവസരം
ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. ടെലി കോളര്‍ (യോഗ്യത : ബിരുദം), അക്കൗണ്ടന്റ് (യോഗ്യത : ബികോം), ഒഴിവുകളിലേക്ക് ആഗസ്റ്റ് മൂന്നിന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇ മെയിലില്‍ ആഗസറ്റ് ഒന്നിനകം അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജില്‍ ലഭിക്കും. ഫോണ്‍: 0495 2370176.
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ ആരോഗ്യ പരിപാലന സ്ഥാപനത്തില്‍് ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്ക് വിതരണം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും വിതരണക്കാരില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ജില്ലാ പ്രോഗ്രാം ഓഫീസില്‍ നിന്ന് ലഭിക്കും. ടെന്‍ഡര്‍ ഓണ്‍ലൈന്‍ അപ്‌ലോഡിംഗിനുള്ള അവസാന തീയതി ആഗസ്റ്റ് ഒന്‍പത് വൈകീട്ട് അഞ്ച് മണി. വിശദ വിവരങ്ങള്‍ക്ക് : 0495 2374990, www.etenderskerala.gov.in.in
ലാപ്്ടോപ്പ് വിതരണം
ഓണ്‍ലൈന്‍ പഠന സൌകര്യം ലഭ്യമല്ലാത്ത ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ലാപ്ടോപ്പ് വിതരണം ചെയ്യുന്നു. എഴുതി തയ്യാറാക്കിയ അപേക്ഷ വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠനം തുടര്‍ന്നു വരുന്നതായുള്ള സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് വകുപ്പുകളോ ഏജന്‍സികളോ സന്നദ്ധ സംഘടനകളോ മുഖേന ടെലിവിഷന്‍/ലാപ്പ്ടോപ്പ്/മൊബൈല്‍ ഫോണ്‍ എന്നിവ ലഭ്യമായിട്ടുണ്ടോ എന്നതു സംബന്ധിച്ച സാക്ഷ്യപത്രം, ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡോ കാര്‍ഡിന് അപേക്ഷിച്ചതു സംബന്ധിച്ച രേഖയോ സഹിതം സമര്‍പ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. അപേക്ഷകള്‍ അയയ്ക്കണ്ട വിലാസം – ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371911.
സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക പദ്ധതി : മന്ത്രി കെ.രാജന്‍
കോഴിക്കോട് ജില്ലയിലെ സര്‍വ്വേ നടക്കാത്ത വില്ലേജുകളിലെ സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക പദ്ധതി ഉടന്‍ തയ്യാറാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ള ‘വിഷന്‍ & മിഷന്‍’ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എംഎല്‍എ മാരുമായുള്ള യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോടിന്റെ മലയോര മേഖലകളില്‍ ഒരു തരത്തിലുള്ള ഭൂസര്‍വ്വേകളും നടക്കാത്ത വില്ലേജുകളുണ്ടെന്ന് എംഎല്‍എ മാര്‍ ചൂണ്ടിക്കാട്ടി.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് എംഎല്‍എ മാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രത്യേക സെല്‍ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ റീസര്‍വ്വേ നടപടി വേഗത്തിലാക്കുന്നതു സംബന്ധിച്ചും പട്ടയ വിതരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനെ കുറിച്ചും വടകരയിലെ റവന്യൂ ടവര്‍, കോഴിക്കോട്ടെ സിവില്‍ സ്റ്റേഷന്‍ എന്നിവയുടെ നവീകരണം, വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കല്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എംഎല്‍എ മാരായ ടി.പി.രാമകൃഷ്ണന്‍, എം.കെ.മുനീര്‍, ഇ.കെ.വിജയന്‍, കെ.പി.കുഞ്ഞമ്മദ് കുട്ടി, പി.ടി.എ റഹീം, കാനത്തില്‍ ജമീല, തോട്ടത്തില്‍ രവീന്ദ്രന്‍, ലിന്റോ ജോസഫ്, അഡ്വ.കെ.എം.സച്ചിന്‍ ദേവ്, കെ.കെ രമ, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ലാന്റ് റവന്യൂ കമ്മീഷണര്‍ കെ.ബിജു, ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടര്‍ ചെല്‍സ സിനി, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.