പെഗാസസ് വിവാദം ഇന്ത്യയിൽ കത്തി പടരുന്നതിനിടെ എന്‍.എസ്.ഒയുടെ ഓഫീസ് റെയ്ഡ് ചെയ്ത് ഇസ്രഈലി സര്‍ക്കാര്‍. എന്‍.എസ്.ഒ. നിര്‍മിച്ച ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വഴി ലോകമെമ്പാടുമുള്ള നിരവധിയാളുകളുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.
ഒന്നിലധികം ഇസ്രഈലി അന്വേഷണ ഏജന്‍സികളാണ് പരിശോധന നടത്തിയത്. ഇസ്രഈലിലെ ടെല്‍ അവീവിലെ ഓഫീസിലാണ് പരിശോധന നടത്തിയത്.
എന്നാല്‍ റെയ്ഡല്ല, സന്ദര്‍ശനമാണ് നടത്തിയതെന്നാണ് എന്‍.എസ്.ഒ. പറഞ്ഞത്.
‘ഇസ്രഈലി പ്രതിരോധ മന്ത്രാലയം ഞങ്ങളുടെ ഓഫീസ് സന്ദര്‍ശിച്ചു. അവരുടെ റെയ്ഡിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇസ്രഈലി അധികൃതരുമായി ചേര്‍ന്ന് സുതാര്യമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്,’ എന്‍.എസ്.ഒ. അറിയിച്ചു.