Entertainment News

അധീരക്ക്​ പിറന്നാൾ ആശംസകളുമായി കെ.ജി.എഫ്​ ക്യാരക്​ടർ പോസ്റ്റർ പുറത്ത്​

പ്രശാന്ത്​ നീൽ സംവിധാനം ചെയ്ത ബ്ലോക്ക്​ബസ്റ്റർ ചിത്രമായിരുന്ന കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജൂ​ൈല 16ന്​ തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ്​ കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്നാണ്​ മാറ്റിയത്​. ചിത്രം ഡിസംബറിൽ​ തിയറ്ററുകളിലെത്തുമെന്നാണ്​ പ്രതീക്ഷ.

ചിത്രത്തിൽ പ്രധാന വേഷമിടുന്ന നടൻ സഞ്​ജയ്​ ദത്തിന്‍റെ 62ാം പിറന്നാളാണ്​ ഇന്ന്. താരത്തിന്‍റെ പിറന്നാൾ ദിവസം സ്​പെഷ്യൽ ആക്കാൻ ‘കെ.ജി.എഫ്​ ചാപ്​റ്റർ -2’വിൽ സഞ്​ജയ്​ ദത്തിന്‍റെ കഥാപാത്രമായ അധീരയുടെ രണ്ടാം ക്യാരക്​ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്​ അണിയറപ്രവർത്തകർ.നേരത്തെ നായകൻ യാഷിന്‍റെ പിറന്നാളിനോടനുബന്ധിച്ച്​ പുറത്തുവിട്ട ചിത്രത്തിന്‍റെ ടീസർ യൂട്യൂബിൽ 200 ദശലക്ഷം കാഴ്​ചക്കാരെ നേടിയിരുന്നു

പിറന്നാൾ ആശംസകൾക്ക്​ സോഷ്യൽ മീഡിയയിലൂടെ നന്ദി പറഞ്ഞ സഞ്​ജയ്​ ദത്ത്​ ചിത്രത്തിന്‍റെ റിലീസ്​ തിയതി ഉടൻ പുറത്തുവിടുമെന്ന്​ പറഞ്ഞു.

. യാഷ്​, സഞ്​ജയ്​ ദത്ത്​, രവീണ ടണ്ഡൻ, ശ്രീനിധി ഷെട്ടി, പ്രകാശ്​ രാജ്​, മാളവിക അവിനാഷ്​, അച്യുത്​ കുമാർ എന്നിവരടങ്ങിയ വൻ താരനിരയാണ്​ കെ.ജി.എഫ്​ ചാപ്​റ്റർ 2ൽ അണിനിരക്കുന്നത്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!