
ഖത്തറില്‍ അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് മൂന്നാമത്തെ കോവിഡ് ഹോസ്പിറ്റലും അടച്ചു. അവസാന രോഗിയും ഭേദമായി പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ലെബ്സയ്യര്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്. മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കിയ മൂന്നാമത്തെ ഹോസ്പിറ്റലാണിത്.
പ്രതിരോധമന്ത്രാലയത്തിന്‍റെ സഹകരണത്തോടെയായിരുന്നു ഈ കോവിഡ് ഹോസ്പിറ്റല്‍ സജ്ജമാക്കിയിരുന്നത്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ഹനാന്‍മുഹമ്മദ് അല്‍ കുവാരി പ്രതിരോധ വകുപ്പ് അധികൃതര്‍ക്ക് നന്ദിയര്‍പ്പിച്ചു. രോഗവ്യാപനം വീണ്ടുമുണ്ടാകുകയാണെങ്കില്‍ തുടര്‍ന്നും പ്രതിരോധ വകുപ്പിന്‍റെ സഹകരണം മന്ത്രി ആവശ്യപ്പെട്ടു.

