ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് നടി സ്വര ഭാസ്കര്‍. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം ശിക്ഷ ഉറപ്പാക്കണമെന്നും സ്വര ഭാസ്കര്‍ പ്രതികരിച്ചു.
നിന്ദ്യവും തീർത്തും അപലപനീയവും. കുറ്റവാളികൾക്കെതിരെ നിയമാനുസൃതമായി നടപടി എടുക്കണം. ഹീനമായ കുറ്റകൃത്യം. ന്യായീകരിക്കാനാവാത്തത്. പലപ്പോഴും പറയുന്നത് പോലെ നിങ്ങളുടെ ദെെവത്തിന്റെ പേരിൽ കൊല്ലാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വയം ആരംഭിക്കുക, രോഗികളായ രാക്ഷസൻമാർ!,’ സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു.
കേസിൽ എൻ ഐ എഅന്വേഷണം തുടങ്ങി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം അനുസരിച്ചാണ് എൻ ഐ എ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
Despicable and utterly condemnable.. The perpetrators should be dealt with promptly and strictly, as per law! Heinous crime.. Unjustifiable!
— Swara Bhasker (@ReallySwara) June 28, 2022
As one often says.. if you want to kill in the name of your God, start with yourself!
Sick sick monsters! #UdaipurHorror https://t.co/bvf5T2sr0l
നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്. രണ്ട് പ്രതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും. അതേസമയം, രാജസ്ഥാനിൽ അതീവ ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടുരുന്നു. കല്ലേറിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന മാൽദയിൽ മാത്രം നാല് കമ്പനി പ്രത്യേക പൊലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.