കമൽ ഹാസൻ നായകനായ ചിത്രം ‘വിക്രമി’ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് പ്രീമിയര്‍ ചെയ്യുന്നത്.ഒടിടി സ്‌പെഷ്യല്‍ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.
ജൂലൈ 8 മുതല്‍ പ്രീമിയര്‍ ആരംഭിക്കും. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്സ് അക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് ‘വിക്രം’
റിലീസ് ചെയ്ത് 25 ദിവസം പിന്നിട്ടപ്പോഴേക്കും 400 കോടിയാണ് ആഗോള തലത്തില്‍ ചിത്രം നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍. നിലവില്‍ തമിഴ്നാട്ടിലെ ഏറ്റവും വലിയ തിയേറ്റര്‍ കളക്ഷന്‍ നേടിയ ചിത്രമാണ് വിക്രം. ബാഹുബലി സെക്കന്‍ഡ് പ്രദര്‍ശനം പൂര്‍ത്തിയാക്കുന്നത് വരെ നേടി 155 കോടി കളക്ഷന്‍ പിന്നിലാക്കിയാണ് വിക്രം ഈ നേട്ടം സ്വന്തമാക്കിയത്.
കമല്‍ഹാസന്റെ ‘വിക്ര’ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് ‘വിക്രം’ സിനിമയുടെ പ്രധാന നിര്‍മ്മാതാവ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് ‘വിക്രമി’ന്റെ നിര്‍മാണം.