Trending

തൃശൂർ കുമ്പളങ്ങാട് ബിജു വധക്കേസ്: ഒൻപത് ആർഎസ്എസുകാർ കുറ്റക്കാർ;പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും

തൃശൂർ കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് ആർഎസ്എസുകാർ കുറ്റക്കാർ. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.

ഒന്നാം പ്രതി ജയേഷ്, രണ്ടാം പ്രതി സുമേഷ്, മൂന്നാം പ്രതി സെബാസ്റ്റ്യൻ, നാലാം പ്രതി ജോൺസൺ, അഞ്ചാം പ്രതി കുചേലൻ ബിജു, ആറാം പ്രതി രവി, ഏഴാം പ്രതി സതീഷ് (സജീഷ്,) എട്ടാം പ്രതി സനീഷ്, ഒമ്പതാം പ്രതി സുനീഷ് എന്നിവരെയാണ് തൃശൂർ ജില്ലാ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ആറാം പ്രതി രവി നേരത്തെ മരണപ്പെട്ടിരുന്നു.

2010 മെയ് 16ന് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!