Entertainment

‘പൊളിച്ചടുക്കി തലയും കുത്തി നിന്ന്’ : പത്താം വിവാഹവാർഷികം ഗംഭീരമാക്കി ആസിഫ് അലി

യുവ നടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ആസിഫിനു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ആസിഫ് തന്റെ കുടുംബ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ആസിഫിന്റെ കുടുംബത്തിൽ നടന്ന ഒരു ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ആസിഫിന്റെയും ഭാര്യ സമയുടെ വിവാഹ വാർഷികത്തിന്റെ ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുഹൃത്തുക്കൾ ഒന്നിച്ചുള്ളൊരു വീഡിയോയാണ് ആസിഫ് തന്റെ പ്രൊഫൈലിലൂടെ ഷെയർ ചെയ്തത്. ആസിഫ് കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ് നിറത്തിലുള്ള ഗൗൺ ആണ് സമ ധരിച്ചത്. മക്കളായ ആദമിനെയും ഹയയെയും വീഡിയോയിൽ കാണാം.

ആസിഫിന്റെ സുഹൃത്തും താരങ്ങളുമായ ഗണപതിയും ബാലു വർഗ്ഗീസും സഹോദരൻ അസ്ക്കർ അലിയും ആഘോഷങ്ങൾക്ക് എത്തി. ‘Growing together since 2013’ എന്നാണ് ആസിഫ് വീഡിയോയ്ക്ക് അടികുറിപ്പായി നൽകിയത്. 2013 ലാണ് സമ മസ്റീനെ ആസിഫ് വിവാഹം ചെയ്തത്. ആദം, ഹയ എന്നീ പേരുകളിൽ കണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. ‘പൊളിച്ചടുക്കി തലയും കുത്തി നിന്ന്’ എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വീഡിയോ പങ്കുവച്ചത്. ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!