Local News

ഭിന്നശേഷിക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ രാജ്യത്തിന് മാതൃക; മന്ത്രി പി.എ.മുഹമ്മദ് റിയാസ്

രാജ്യത്തിന് തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനമാണ് ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് പ്രത്യേക യജ്ഞം നടത്തിയതിലൂടെ ജില്ല കാഴ്ചവെച്ചതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയില്‍ 18 നും 44 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്ന യജ്ഞം ബീച്ച് ജനറല്‍ ആശുപത്രി പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കോവിഡ് വ്യാപനത്തിന് അല്‍പ്പം ആശ്വാസമുണ്ടായിട്ടുണ്ട്. എന്നാല്‍ താല്‍ക്കാലിക ശമനമുണ്ടായി എന്നതിന്റെ പേരില്‍ ജാഗ്രത കൈവിടരുതെന്ന് മന്ത്രി പറഞ്ഞു.

വെള്ളയില്‍ നിന്നുള്ള 18 കാരന്‍ നസിറുദ്ദീന്‍ മന്ത്രിയുടെയും മറ്റ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വാക്‌സിന്‍ സ്വീകരിച്ചതോടെ യജ്ഞത്തിന് തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി, സാമൂഹ്യ സുരക്ഷന്‍ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് യജ്ഞം സംഘടിപ്പിക്കുന്നത്.

വാക്‌സിനേഷനായി ജില്ലയില്‍ 96 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. സംസ്ഥാന തലത്തില്‍ തന്നെ ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി ഇത്തരത്തിലൊരു വാക്സിനേഷന്‍ യജ്ഞം നടത്തുന്നത്.

ജില്ലയിലെ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, കുടുംബാരോഗ്യകേന്ദ്രങ്ങളടക്കമുള്ള 96 കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിന്‍ വിതരണം. എന്തെങ്കിലും കാരണത്താല്‍ ഇന്നലെ (മെയ് 29 ) വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്ക് പിന്നീട് സാധാരണ നിലയില്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി മരുന്ന് സ്വീകരിക്കാം.

തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സാംബശിവറാവു, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. മോഹന്‍ദാസ്, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.നവീന്‍, വനിതാ-ശിശു വികസന ഓഫീസര്‍ അബ്ദുല്‍ബാരി, നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതി കണ്‍വീനര്‍ പി. സിക്കന്തര്‍ എന്നിവര്‍ പങ്കെടുത്തു. ഡിഎംഒ ഡോ. ജയശ്രീ വി. സ്വാഗതം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!