കുന്ദമംഗലത്തെയും കുറ്റിക്കാട്ടൂരിലെയും അതിഥി തൊഴിലാളികള്‍ ഇന്ന് ജന്മ നാട്ടിലേക്ക് മടങ്ങും. ഒറീസ്സ സ്വദേശികള്‍ ആണ് ഇന്ന് മടങ്ങുന്നത്. കുറ്റിക്കാട്ടൂര്‍ ഭാഗത്ത് നിന്ന് 45 പേരും കുന്ദമംഗലത്ത് നിന്ന് 25 പേരുമായി 70 പേരാണ് നാട്ടിലേക്ക് തിരിക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, കുന്ദമംഗലം വില്ലേജ് ഓഫീസര്‍ ശ്രീജിത്ത്, കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസര്‍, തുടങ്ങിയവര്‍ ഇവര്‍ക്ക് യാത്രക്ക് ആവശ്യമായ സര്‍്ട്ടിഫിക്കറ്റുകള്‍ നല്‍കി. കുറ്റിക്കാട്ടൂര്‍ നിന്നും കുന്ദമംഗലത്ത് നിന്നും വൈകീട്ട് ആറു മണിക്കുള്ള ബസ്സുകളില്‍ ഇവര്‍ റെയ്ില്‍വേ സ്‌റ്റേഷനിലേക്ക് തിരിക്കും.