വര്‍ഗീയതക്കെതിരെ മുട്ടുമടക്കാതെ ധീരമായി പോരാടിയ വ്യക്തിയായിരുന്നു വീരേന്ദ്രകുമാര്‍ എന്ന് യുവജനതാദള്‍ അഖിലേന്ത്യ പ്രസിഡന്റ് സലിം മടവൂര്‍. ഏഴാം ക്ലാസില്‍ പടിക്കുമ്പോളാായിരുന്നു അദ്ദേഹത്തെ ഞാന്‍ ആദ്യമായി കണ്ടിരുന്നത്. പിന്നീട് കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വര്‍ഷം വര്‍ഗീയതക്കെതിരെ ധീരമായി പോരാടിയ അദ്ദേഹത്തിന്റെ മനോവീര്യമാണ് അദ്ദേഹത്തോട് കൂടുതല്‍ അടുപ്പിച്ചത്. ആ കാലത്ത് അദ്ദേഹത്തിന് നിരവധി വധ ഭീഷണി വന്നിരുന്നു. കൂടാതെ കായികമായ ആക്രമം വരെ ഉണ്ടായി. എന്നാല്‍ തന്റെ നിലപാടില്‍ നിന്നും ഒട്ടും പുറകോട്ട് പോകാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു.
കൊക്കക്കോളയുടെ വിഷയത്തില്‍ യാഥൊരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത വീരേന്ദ്രകുമാര്‍ ജനങ്ങളുടെ ജീവനാണ് പ്രധാന്യം അവര്‍ക്ക് വെള്ളം ലഭിക്കുകയാണ് വേണ്ടത് എന്ന നിലപാടാണ് സ്വീകരിച്ചത്. മാനുഷിക മൂല്യങ്ങള്‍ക്ക് അദ്ദേഹം കല്‍പ്പിക്കുന്ന വിലയായിരുന്നു അതിലൂടെ പ്രകടമായത്. തനിക്ക് വിവിധ ഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ പല സ്ഥാനമാനങ്ങളും നേടാന്‍ അദ്ദേഹമായിരുന്നു കാരണം.

പരന്ന വായനയായിരുന്നു വീരേന്ദ്രകുമാര്‍ എന്ന നേതാവിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരുപാട് വായിച്ചിരുന്ന അദ്ദേഹത്തിന് പത്തും ഇരുപതും വര്‍ഷം മുന്‍പ് വായിച്ചിരുന്ന കാര്യങ്ങള്‍ വരെ ഓര്‍മയുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ എന്തെങ്കിലും പ്രതിസന്ധി വന്നാല്‍ അത് പരിഹരിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു.
എന്തെങ്കിലും വലിയ പ്രശ്‌നമായി ആരങ്കിലും വന്നാല്‍ നര്‍മ്മം കലര്‍ന്ന വാക്കുകളിലൂടെ അദ്ദേഹം ആശ്വസിപ്പിക്കുമായിരുന്നു. വിമര്‍ശിക്കുവാന്‍ വരുന്നവരോട് വരെ അത്രയും സൗമ്യതയുള്ള പെരുമാറ്റം എന്നും കാത്തുസൂക്ഷിച്ചു.
ഒരു പ്രാവശ്യം താന്‍ മാതൃഭൂമി സന്ദര്‍ശിക്കാന്‍ പോയ സമയത്ത് അദ്ദേഹം കാര്‍ട്ടൂണിസ്റ്റുമായി സംസാരിക്കുകയായിരുന്നു. അന്ന് അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ച ഒരു അഭിപ്രായ വ്യത്യാസത്തില്‍ കാര്‍ട്ടൂണിസ്റ്റിനോട് പറഞ്ഞു ”മാതൃഭൂമിയെ ജന്മഭൂമിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ല .എന്ന്ആവാക്കുകള്‍ ഇന്നും തന്റെ മനസ്സില്‍ തറച്ച്‌നില്‍ക്കുന്നു. നാളിതുവരെ ആ നിലപാട് അദ്ദേഹം തുടരുകയും ചെയ്തു. ഇത്തരത്തില്‍ തീരാത്ത നഷ്ടമാണ് വീരേന്ദ്ര കുമാര്‍ എന്ന നേതാവിന്റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയത്തിന് സംഭവിച്ചിരിക്കുന്നത്.

