Trending

രക്തമൂലകോശ ദാതാവിനെ തേടി അർജ്ജുൻ

അപൂർവ രക്തജന്യ രോഗബാധിതനായ യുവാവ് രക്തമൂലകോശ ദാതാവിനെ തേടുന്നു.
ചാത്തമംഗലം ചേനോത്ത് സ്വദേശി അർജുനാണ് സഹായം തേടുന്നത്.
ചികിത്സക്കായി എച്ച്.എൽ.എ സാമ്യമുള്ള ബ്ലഡ് സ്റ്റെം സെൽ ഡോണർ അഥവാ രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുന്നു. ബ്ലഡ് സ്റ്റം സെൽ ട്രാൻസ്പ്ലാന്റ് മാത്രമാണ് ഇതിനായി നിർദ്ദേശിച്ചിരിക്കുന്ന ചികിത്സ.

ലോകം മുഴുവൻ ഇതുവരെ രജിസ്റ്റർ ചെയ്ത 43 ദശലക്ഷം സന്നദ്ധ ദാതാക്കളിൽ നിന്നും ആരും സാമ്യമില്ലാതെ വന്നതിനാൽ കൂടുതൽ ആളുകളിൽ സാമ്യം നോക്കുന്നതിനായി രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടന; ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രിയിലൂടെ, മെയ് 11 ഞായറാഴ്ച, കോഴിക്കോട്, ചാത്തമംഗലം ആർ ഇ സി ജി വി എസ് എസ് സ്‌കൂളിൽ ഡോണർ രജിസ്‌ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ 6 മണി വരെയാണ് ക്യാമ്പ്. 18 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് അണുവിമുക്തമാക്കിയ പഞ്ഞി ഉൾക്കവിളിൽ ഉരസി സാമ്പിൾ നൽകി ദാതാവായി രജിസ്റ്റർ ചെയ്യാം. എച്ച് എൽ എ ടെസ്റ്റ് നടത്തി റിപ്പോർട്ട് ലഭിക്കുന്നതിന് കാലതാമസം ഉണ്ടാവുമെന്നതിനാൽ, പിന്നീട് രോഗിക്കായി സാമ്യം വന്നാൽ ഡോണർ രജിസ്റ്ററിയിൽ നിന്നും അറിയിക്കുമ്പോൾ, രക്തത്തിലൂടെ മൂലകോശങ്ങളെ മാത്രം വേർതിരിച്ചു ദാനം ചെയ്യാം. 5 നിമിഷങ്ങൾ ചിലവഴിച്ചാൽ നിങ്ങൾക്കൊരു രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്യാം. മുൻപ് രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല.സാമ്യം ലഭിക്കാനുള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതിനാൽ പറ്റാവുന്ന അത്രയും ആളുകൾ ക്യാമ്പിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നേരിട്ട് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഡോണർ രജിസ്‌ട്രേഷൻ കിറ്റ് പോസ്റ്റൽ ആയി ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക: https://datri.org/arjun-needs-a-blood-stem-cell-donor/
കൂടുതൽ വിവരങ്ങൾക്ക്: www.datri.org.ദാത്രി: 78248 33367 | അഭിഷേക്: 7907110858 | രാജേഷ്: 8281304540.കോർഡിനേറ്റിംഗ്- സ്നേഹക്കൂട്: 9048333556 | 9072182593 | 9446834977

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!