Entertainment

പ്രണയിച്ച് വിവാഹം കഴിക്കൂ എന്ന വാശി, ഇരുന്നൂറ് പവൻ ആണ് എനിക്ക് നഷ്ട്ടമായത്: തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

ബിഗ് ബോസ്സിൽ ശക്തമായ മത്സരം കാഴ്ച വെക്കുന്ന ഒരാൾ ആണ് മനീഷ. താൻ ഒരു അഭിനേത്രി മാത്രമല്ല, മികച്ച ഒരു ഗായിക കൂടിയാണ് എന്ന് മനീഷ ഇതിനോടകം നമുക്ക് തെളിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിൽ വെച്ച് തന്റെ ജീവിതത്തിനെ കുറിച്ച് മനീഷ പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

എന്റെ അച്ഛൻ തിരുവനന്തപുരത്തെ എയർ ട്രാഫിക് ഓഫീസർ ആയിരുന്നു. ‘അമ്മ ആയുർവേദ ഡോക്ടറും. ഇവരുടെ മൂന്നാമത്തെ മകൾ ആയിരുന്നു ഞാൻ. അതിൽ എനിക്ക് അഭിമാനമുണ്ട്.എനിക്ക് സംഗീതത്തോട് നല്ല താൽപ്പര്യം ആയിരുന്നു. എന്നാൽ അച്ഛനും അമ്മയും എ ക്‌ളാസ് ഉദ്യോഗസ്ഥർ ആയത് കൊണ്ട് തന്നെ സംഗീതത്തിന് പുറകെ പോകാൻ എന്നെ അവർ സമ്മതിച്ചില്ല.

പാട്ടും കൂത്തുമൊക്കെ എപ്പോഴും കൂടെ കാണുമെന്നും എന്നാൽ വിദ്യാഭ്യാസമാണ് അത്യാവശ്യം എന്നും പറഞ്ഞു അവർ എന്നെ ബി എ ഇഗ്ലീഷ് ലിറ്ററേച്ചറിന് കൊണ്ട് ചേർത്ത്. എനിക്ക് അവരോടുള്ള ഏറ്റവും വലിയ വിയോജിപ്പും അതായിരുന്നു. അവർ എന്റെ ഇഷ്ടത്തിന് ഒരു പ്രാധാന്യവും നൽകാതെ അവരുടെ ഫെയിമിന് വേണ്ടി എന്നെ രൂപപ്പെടുത്തുകയായിരുന്നു.

ഒടുവിൽ സംഗീത ഏതാണെന്ന് ചോദിച്ചാൽ അറിയില്ല, പഠിക്കുന്നത് എന്താണെന്ന് ചോദിച്ചാൽ അതും അറിയില്ല. അങ്ങനെ ഒരു അവസ്ഥയിൽ ആയിപ്പോയി എന്റെ ജീവിതം. ഏറെ നാളുകൾ അത് പോലെ മുന്നോട്ട് പോയി. ആ സമയത്ത് ഞാൻ ചെയ്യാത്ത ഒരു കുറ്റത്തിന് എന്നെ കോളേജിൽ നിന്ന് പുറത്താക്കി.
എൻജിനീയറിങ് കോളേജിലെ മതിലുകളിൽ മയക്ക് മരുന്നിന് അടിമയായ മനീഷയെ പുറത്താക്കി എന്ന് പറഞ്ഞൊക്കെ ആരോ എഴുതി ഇട്ടിരുന്നു.

അന്ന് ഞാൻ പ്രണയിച്ച ആൾ എന്നെ ഉപേക്ഷിച്ച് വേറൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. അവരുടെ കല്യാണത്തിന് ഞാൻ പോയി. കാരണം അയാളുടെ കല്യാണം കഴിഞ്ഞ ഒരു പിച്ചർ എനിക്ക് വേണമായിരുന്നു. അന്ന് ഞാൻ തീരുമാനിച്ചു, ഞാൻ പ്രണയിച്ച വിവാഹം കഴിക്കു എന്ന്. അങ്ങനെയാണ് ഷീൻ ജോർജിനെ ഞാൻ പരിചയപ്പെടുന്നത്. വളരെ പെട്ടന്ന് തന്നെ ഞങ്ങൾ പ്രണയത്തിൽ ആകുകയും ചെയ്തു.

വീട്ടുകാരുടെ സമ്മതമില്ലാത്തത് കൊണ്ട് ഞങ്ങൾ ഇറങ്ങി പോകുകയും ചെയ്തു. എന്നാൽ പല കാര്യങ്ങൾക്കും ഞങ്ങൾ തമ്മിൽ വിയോജിപ്പ് ഉണ്ടായിരുന്നു. അങ്ങനെ ആണ് ഞങ്ങൾ പിരിയുന്നത്. അതിനു ശേഷം മക്കളുമായി ജീവിക്കാൻ ഞാൻ ചില സംരംഭങ്ങൾ ഒക്കെ ആരംഭിച്ചു. എന്നാൽ അതിൽ പറ്റിക്കപ്പെട്ടു എനിക്ക് ഇരുന്നൂറ് പവനോളം നഷ്ട്ടപെട്ടു എന്നും എല്ലാം ഇപ്പോൾ ആദ്യം മുതൽ തുടങ്ങിയിരിക്കുകയാണ് എന്നും മനീഷ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!