National News

വിവാഹത്തിന് വരൻ എത്താൻ വൈകി; മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് പെൺകുട്ടി

വൈകീട്ട് നാല് മണിക്ക് നടത്താനിരുന്ന വിവാഹത്തിന് വരൻ എത്തിയത് രാത്രി എട്ട് മണിക്ക്.ഇതിൽ പ്രതിഷേധിച്ച് ബന്ധുവായ മറ്റൊരു യുവാവിനെ കല്യാണം കഴിച്ച് പെൺകുട്ടി. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം നടന്നത്.

ഏപ്രിൽ 22 ന് വൈകീട്ട് 4 മണിക്കാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചും ആടിയും പാടിയും സമയം കളഞ്ഞ വരൻ വിവാഹത്തിനെത്തിയത് രാത്രി 8 മണിക്കാണ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതോടെ പെൺകുട്ടിയുടെ വിവാഹം, വിവാഹത്തിനെത്തിയ മറ്റൊരു യുവാവുമായി നടത്തുകയായിരുന്നെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.

ഇതറിഞ്ഞ വരൻ പ്രകോപിതനാവുകയും വിവാഹ വേദിയ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!