National News

ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം ; കേന്ദ്രസര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി

ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ ദല്‍ഹിയ്ക്ക് കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ് ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചെന്നും എന്നാല്‍ തങ്ങള്‍ക്ക് മാത്രം ആവശ്യപ്പെട്ടത് പോലും അനുവദിച്ചില്ലെന്നും ദല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
‘എന്തുകൊണ്ടാണ് മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും അവര്‍ ആവശ്യപ്പെട്ടതില്‍ കൂടുതല്‍ ഓക്‌സിജന്‍ നല്‍കിയത്? ദല്‍ഹിയ്ക്ക് എന്തുകൊണ്ടാണ് ചോദിച്ചത് പോലും നല്‍കാത്തത്?,’ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

സംഭവത്തില്‍ കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

എന്നാല്‍ ദല്‍ഹി സര്‍ക്കാരിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം ഹരജിയില്‍ അന്തിമവിധി പറയുമെന്ന് കോടതി പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!