പ്രതിദിനരോഗികളുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുന്നതിനിടെ ബെംഗളൂരു നഗരത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ച മൂവായിരത്തോളം പേരെ കണ്ടെത്താനാവാതെ കുഴങ്ങി അധികൃതര്‍. ഇവരുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ‘മുങ്ങിയ’ രോഗികളെ തിരഞ്ഞു പിടിക്കാനുള്ള ചുമതല കര്‍ണാടക സര്‍ക്കാര്‍ പോലീസിനെ ഏല്‍പിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇത്തരത്തിലുള്ള ആളുകളുടെ നിരുത്തരവാദിത്തപരമായ പ്രവൃത്തി മൂലമാണ് സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കാനിടയാക്കുന്നതെന്ന് സംസ്ഥാന റവന്യൂ മന്ത്രി ആര്‍ അശോക് കുറ്റപ്പെടുത്തി. ബുധനാഴ്ച 39,047 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 229 പേര്‍ മരിക്കുകയും ചെയ്തു.
കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി അശോക് അറിയിച്ചു.