തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ഥും അതിഥി റാവു ഹൈദരിയും വിവാഹിതരായെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനിപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരങ്ങള്‍. ഇരുവരുടേയും വിവാഹമല്ല വിവാഹനിശ്ചയമാണ് കഴിഞ്ഞത്.
കെകളില്‍ മോതിരം അണിഞ്ഞ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. അവന്‍ യെസ് പറഞ്ഞു എന്ന കുറിപ്പിലാണ് അതിഥി ചിത്രം പങ്കുവച്ചത്. അവള്‍ യെസ് പറഞ്ഞു എന്നായിരുന്നു സിദ്ധാര്‍ഥ് കുറിച്ചത്. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയത്.
സിദ്ധാര്‍ഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ ആയിരുന്നു. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ വച്ച് ഇന്നലെ ഇരുവരും വിവാഹിതരായി എന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. 2021 ല്‍ ‘മഹാസമുദ്രം’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.