National News

ഗുജറാത്തിലെ ഇ വി എം വേണ്ട; കർണാടകയിൽ പ്രതിഷേധവുമായി കോൺഗ്രസ്

കർണാടകയിൽ തെരെഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ഇവിഎമ്മുകൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഗുജറാത്തിൽ ഉപയോഗിച്ച ഇ വി എമ്മുകൾ കർണാടകയിൽ വേണ്ടെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു.
ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകളിൽ തിരിമറി നടക്കാൻ സാധ്യത ഉണ്ട്. അതിനാൽ ഈ ഇവിഎമ്മുകൾ ഉപയോഗിക്കരുതെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

അതിനിടെ കോലാറിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കൃത്യമായ നിലപാട് എടുക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!