കർണാടക നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പ് മെയ് 10ന്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണൽ. ഏപ്രിൽ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും.
എൺപത് വയസ്സിന് മുകളിലുവർക്കും അംഗപരിമിതർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. 2 കോടി 59 ലക്ഷം സ്ത്രീകൾ, 2 കോടി 62 ലക്ഷം പുരുഷൻമാർ. ഇതിൽ 9,17,241 പുതിയ വോട്ടർമാരാണ്.
ഏപ്രിൽ 13 നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.ഏപ്രില്‍ 20 ആണ് നാമനിർദേശിക പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
21ന് സൂക്ഷമപരിശോധന നടക്കും. നാമനിര്‍ദശേ പത്രിക പിന്‍വലിക്കാനുള്ള അവസാ തീയതി ഏപ്രില്‍ 24 ആണ്. ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാ യുവ വോട്ടര്‍മാര്‍ക്കും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.
224 സീറ്റുകളാണ് കർണാടക നിയമസഭയിലുള്ളത്. നിലവിൽ 119 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് 103 സീറ്റുകളുണ്ട്. ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. കർണാടകയിൽ ഭരണം നിലനിർത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. അതേസമയം കർണാടക തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായാണ് കോൺഗ്രസ് മത്സര രംഗത്തുള്ളത്. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ നേരിട്ടുള്ള പോരാട്ടം എന്ന നിലക്കാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുക.