Trending

കാട്ടു പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം: പി. പ്രസാദ്

കാർഷിക വിളകൾക്ക് മാത്രമല്ല മനുഷ്യ ജീവനുപോലും ആപൽക്കരമായ രീതിയിലാണ് കാട്ടു പന്നികളുടെ സാന്നിധ്യമെന്നും കൃഷിമന്ത്രി പറഞ്ഞു.കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. കാർഷിക വിളകൾക്ക് കൂടുതലും ഭീഷണി നേരിടുന്നത് നാട്ടിൽത്തന്നെ പെറ്റു പെരുകുന്ന കാട്ടുപന്നികളാണെന്നും, അതിനാൽ അവയെ കാട്ടു പന്നികളുടെ ഗണത്തിൽ നിന്ന് മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമല്ല തീര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം വ്യാപകമാണ്.കാർഷിക വിളകൾക്ക് മാത്രമല്ല മനുഷ്യ ജീവനുപോലും ആപൽക്കരമായ രീതിയിലാണ് കാട്ടു പന്നികളുടെ സാന്നിധ്യം നാട്ടിൻ പുറത്തുള്ളതെന്നും ഒട്ടനവധി കാട്ടുപന്നി ആക്രമണങ്ങൾ മനുഷ്യർക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.കഴിഞ്ഞ ഫെബ്രുവരി 14 ന് നിയമസഭ ഐകകണ്ഡമായി പാസാക്കിയ പ്രമേയത്തിലൂടെ ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണെന്നും കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണം തുടർന്നാൽ കാർഷിക മേഖലക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വരികയെന്നും മന്ത്രി പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!