![](https://kunnamangalamnews.com/wp-content/uploads/2025/01/Z-40.jpeg)
കോഴിക്കോട് വടകരയിൽ കാണാതായ കുട്ടിയുടെ മൃതദേഹം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.വക്കീൽ പാലത്തിന് സമീപം പുഴയിലാണ് കണ്ടെത്തിയത് .കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമ (2 )യാണ് മരിച്ചത്. വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് കളിക്കുന്നതിനിടെ കുട്ടിയെ കാണാതായിരുന്നു. വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.