Trending

കുംഭമേളയിലെ അപകടം:സർക്കാരിനെതിരെ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ഭക്തർ മരണപ്പെട്ടതിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കുംഭമേളയ്ക്ക് കോടികൾ ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണ്. വിഐപി സന്ദർശനങ്ങൾ, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാർ നടപടി വേണം. ഭക്തർ തിരക്കിൽപെട്ട് മരണപ്പെട്ടെന്ന വാർത്ത ഹൃദയഭേദകമാണെന്നും ഖർഗെ പറഞ്ഞു.അപകടത്തിന് പിന്നാലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് പവൻ ഖേരയും രംഗത്തെത്തി. മികച്ച ഭരണാധികാരിക്ക് കുംഭമേളയുടെ ചുമതല നൽകണം. സംഭവത്തിൽ ശക്തമായ നടപടി അനിവാര്യമാണ്. മഹാകുംഭമേളയ്ക്ക് ഇനിയും ദിവസങ്ങൾ ശേഷിക്കുന്നതിനാൽ അധികസേനയെ വിന്യസിക്കണം. കുംഭമേളയിലെ വിവിഐപി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും പവൻ ഖേര പറഞ്ഞു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!