Trending

കാരശ്ശേരിയിൽ വയോധികൻ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കാരശ്ശേരിയില്‍ 52കാരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ -കൂടരഞ്ഞി റോഡിന് സമീപമുള്ള തോട്ടിലാണ് ഇന്ന് രാവിലെയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. കാരശ്ശേരി മൂട്ടോളി സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ അച്യുതന്‍ ആണ് മരിച്ചത്.തോട്ടിലൂടെ വെള്ളം ഒഴുകുന്ന ഭാഗത്താണ് മൃതദേഹം കമഴ്ന്നു കിടക്കുന്ന രീതിയില്‍ കണ്ടത്. ഈ ഭാഗത്ത് പാറക്കല്ലുകളുമുണ്ട്. തോടിന് സമീപത്തായുള്ള കലുങ്കില്‍ ഇരുന്നപ്പോള്‍ തോട്ടിലേക്ക് വീണുപോയതാവാമെന്നാണ് പ്രാഥമിക നിഗമനം. മുക്കം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!