National News

വിലവർധനയിൽ പ്രതിഷേധിച്ച് മഹിളാകോൺഗ്രസ് നിയമസഭാ മാർച്ച്; ജലപീരങ്കി; ജെബി മേത്തർക്ക് പരിക്ക്

വില വർധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് മാർച്ച് നടത്തി. കാലിക്കലങ്ങളുമായി നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. സംഭവത്തിൽ ജെബി മേത്തർ എംപിക്ക് പരിക്കേറ്റു; പരിക്കേറ്റ എം പിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് വിലവർധനയിൽ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.

മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സംസ്ഥാനത്തെ മുച്ചൂടും മുടിപ്പിച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു. അരിവില വർദ്ധനയും കാലിയായ സപ്ലൈകോ മാവേലി സ്റ്റോറുകളും ജനജീവിതം ദുസ്സഹമാക്കിയെന്ന് ജെബി മേത്തർ എം പി പറഞ്ഞു. കാലിക്കലങ്ങൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചും മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!