ഓമശ്ശേരി ശാന്തി പാലിയേറ്റീവ് കെയർ & ചാരിറ്റി ക്ലിനിക് യൂനിറ്റ്തല ശിൽപശാല ഇന്നലെ ശാന്തി ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു.
ഒരു വീട്ടിൽ നിന്നും ഒരാൾ എന്ന നിലയിൽ പുതു തലമുറയിൽ നിന്നും കൂടുതൽ ആളുകൾ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകേണ്ടതിന്റെ ആവശ്യഗതയെ കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ ഡോ. ഫവാസ് വിശദീകരിച്ചു
KIP പ്രതിനിധി കെ.സി.ജോസഫ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സത്താർ മാസ്റ്റർ സ്വാഗതവും എം.കെ . രാജേ ന്ദ്രൻ , മനോഹരൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.
പാലിയേറ്റിവ് ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ മികവുറ്റ താക്കുന്നതിന്റെ ഭാഗമായി ഗ്രൂപ് ചർച്ച നടത്തി പുതിയ ആശയങ്ങളും അഭിപ്രായങ്ങളും ശേഖരിച്ചു.
എം.പി .അശ്റഫ് നന്ദി അറിയിച്ചു .