National News

അടുത്ത സാമ്പത്തികവര്‍ഷം രാജ്യം 11 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ

കോവിഡിനെത്തുടര്‍ന്ന് സാമ്പത്തിക തിരിച്ചടികള്‍ നേരിട്ട രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മ്മ സീതാരാമന്‍ പാര്‍ലമെന്റില്‍വെച്ച് സാമ്പത്തിക സര്‍വേയിലാണ് പ്രതീക്ഷ നല്‍കുന്ന കണക്കുകള്‍.

നടപ്പ് സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് 7.7 ശതമാനത്തില്‍ ഒതുങ്ങും. അടുത്തവര്‍ഷം തിരിച്ചുവരവ് ദൃശ്യമാകും. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 23.9 ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തില്‍ അത് 7.5 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. അടുത്ത വര്‍ഷം V ആകൃതിയിലുള്ള തിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സര്‍വേ മേശപ്പുറത്തുവെച്ചതോടെ സഭ പരിഞ്ഞു. ബജറ്റ് അവതരണത്തിനായി തിങ്കളാഴ്ച 11 മണിയോടെ വീണ്ടും ചേരും.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2020-21 വര്‍ഷം എട്ട് ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ഐഎംഎഫ് വിലയിരുത്തല്‍. 2021-22ല്‍ 11.5 ശതമാനം വളര്‍ച്ച നേടിയശേഷം 2022-23ല്‍ 6.8 ശതമാനത്തിലേക്ക് വളര്‍ച്ചാനിരക്ക് താഴുമെന്നുമാണ് ഐഎഎഫ് പ്രവചനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!