അക്ഷരോപഹാരങ്ങൾ ഏറ്റുവാങ്ങി.
കോഴിക്കോട് : 61-ാമത് കേരള സ്കൂൾ കലോത്സവത്തിലെ മുഖ്യാതിഥികൾക്ക് നൽകുന്നതിനുള്ള കോഴിക്കോട്ടെ എഴുത്തുകാർ കൈയൊപ്പിട്ട് നൽകുന്ന അക്ഷരോപഹാരങ്ങൾ വിവിധ കേന്ദ്രങ്ങളിൽ ഏറ്റുവാങ്ങി.വി.ആർ.സുധീഷിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സ്വീകരണ കമ്മിറ്റി ചെയർമാൻ ഇ.കെ. വിജയൻ എം.എൽ.എ. ഏറ്റുവാങ്ങി. R D D Dr. അനിൽ പി.എം കബീർ, ഷിനു രാജ് എന്നിവരുടെ പുസ്തകങ്ങളും ഏറ്റുവാങ്ങി. സ്വീകരണ കമ്മിറ്റി കൺവീനർ ടി. ഭാരതി, സി.ബിജു , ബൈജു മേരിക്കുന്ന് എന്നിവർ സംബന്ധിച്ചു.
ചലച്ചിത്ര അക്കാദമി ഹാളിൽ റീജിനൽ കോ-ഓർഡിനേറ്റർ നവീന സുഭാഷിൽനിന്ന് ടി. ഭാരതി ഏറ്റുവാങ്ങി. അനീസ സുബൈദ, പ്രഭ രാജ വല്ലി എന്നിവരിൽ നിന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി. മനോജ് കുമാർ ഏറ്റുവാങ്ങി. വിവിധ കമ്മിറ്റികളുടെ കൺവീനർ മാർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

