തൃശൂരിൽ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് പോക്സോ നിയമപ്രകാരം ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ.പിഴ തുക അതിജീവിതക്ക് നൽകണമെന്നും വിധി പ്രഖ്യാപിച്ചു കൊണ്ട് ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ഉത്തരവിട്ടു.2014 ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇടവകയിലെ ആദ്യകുർബാന ക്ലാസ്സിലെത്തിയ ബാലികയെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതി.പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വനിതാ സെല്ലിലറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. കേസായതിനെ തുടർന്ന് ഒളിവിൽ പോയ രാജുകോക്കനെ നാഗർകോവിലിലിൽ നിന്നാണ് ഷാഡോപൊലീസ് പിടികൂടിയത്.
തൃശൂരിൽ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം;പുരോഹിതന് ഏഴ് വർഷം കഠിന തടവും, പിഴയും

