National News

വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്റെ എല്ല്;കേസ്

വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്റെ എല്ല് കിട്ടിയ സംഭവത്തിൽ ഉപഭോക്താവിന്റെ പരാതിയിൽ ഹോട്ടൽ ഉടമക്കെതിരെ കേസെടുത്തു.ഇൻഡോറിലെ റെസ്റ്റോറന്‍റ് ഉടമയ്‌ക്കെതിരെ മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്.ആകാശ് ദുബെ എന്ന യുവാവാണ് റെസ്റ്റോറെന്‍റ് ഉടമയ്ക്കെതിരെ പരാതി നൽകിയത്. വിജയ് നഗർ ഏരിയയിലെ റെസ്റ്റോറെന്‍റില്‍ നിന്നാണ് ആകാശിന് താൻ ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ നിന്നും എല്ലിൻ കഷ്ണം കിട്ടിയത്.റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ആകാശ് വെജ് ബിരിയാണിയാണ് ഓർഡർ ചെയ്തത്. എന്നാൽ ബിരിയാണി എത്തിയപ്പോൾ പ്ലേറ്റിൽ ചിക്കന്റെ എല്ലുകളും കണ്ടെത്തുകയായിരുന്നു.
റസ്റ്റോറന്റ് മാനേജരോടും സ്റ്റാഫിനോടും അദ്ദേഹം ഇത് സംബന്ധിച്ച് പരാതിപ്പെട്ടു. തുടർന്ന് അവർ ആകാശിനോട് മാപ്പ് പറയുകയും ചെയ്തു. എന്നാൽ ആകാശ് വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.പരാതിയുടെ അടിസ്ഥാനത്തിൽ സെക്ഷൻ 298 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!