രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സിപിഎമ്മും പങ്കെടുക്കും. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്.എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെതിരെ രംഗത്തുള്ള ഗുപ്കാര്‍ സഖ്യത്തിലെ പ്രധാനനേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാവും.മുഹമ്മദ് യൂസഫ് തരിഗാമിക്ക് പുറമെ, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരും നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹബൂബ മുഫ്തി തുടങ്ങിയവരും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ ജമ്മു കശ്മീരിലെ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം അറിയിച്ചത്.
ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാവ് തരിഗാമി പങ്കെടുക്കും

