രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നതിനിടെ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നത്. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആരോഗ്യ നില തൃപ്തികരമാണ്.
ഇതിനിടെ ഇന്ത്യയിൽ ഇതുവരെ 653 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു . രോഗബാധിതരുടെ പട്ടികയിൽ മൂന്നാമതായി തുടരുകയാണ് കേരളം.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത് 167 പേരിൽ ഒമിക്രോൺ രോഗബാധ കണ്ടെത്തി. ഡൽഹിയിൽ 165 പേർക്കും കേരളത്തിൽ 57 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു. തെലങ്കാനയിൽ 55 പേരിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.