information News

അറിയിപ്പുകള്‍

വീഡിയോ സ്ട്രിംഗര്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30 ന്

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രീംഗര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിനുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 30 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കും. പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. ദൃശ്യ മാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗങ്ങളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താല്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0495 2370225 എന്ന നമ്പറില്‍ ലഭിക്കും.

ജില്ലയില്‍ വനിതാ കമ്മിഷന്‍ അദാലത്ത് 30, 31 തീയതികളില്‍

സംസ്ഥാന വനിതാ കമ്മിഷന്‍ ഡിസംബര്‍ 30, 31 തീയതികളില്‍ ജില്ലയില്‍ അദാലത്ത് നടത്തും. രാവിലെ 10.30 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളിലാണ് അദാലത്ത് സംഘടിപ്പിക്കുക. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് നടത്തുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് പി.ആര്‍.ഒ. അറിയിച്ചു. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!